വിദ്യാർത്ഥിനി സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവം : ആർ.ടി.ഒയുടെ നടപടി ഇങ്ങനെ…

ആലംകോട് : ആലംകോടിന് സമീപം ഗുരുനാഗപ്പൻകാവിലുള്ള വളവിൽ വെച്ച് സ്വകാര്യ ബസ്സിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ആർ.ടി.ഒ നടപടി സ്വീകരിച്ചു. ബസ്സിന്റെ ഡോർ ലോക്ക് നേരെ വീഴാത്തതും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും സ്റ്റോപ്പ്‌ മെമോ നൽകുകയും ചെയ്‌തെന്ന് ആർടിഒ അറിയിച്ചു. കൂടാതെ ഡ്രൈവർക്കും കണ്ടക്ടർക്കും കാര്യം കാണിക്കൽ നോട്ടീസും ആർ.ടി.ഒ നൽകി.

ശക്തമായ സുരക്ഷാ നിലപാടുകളാണ് ആർ.ടി.ഒ സ്വീകരിച്ചു വരുന്നത്. സ്കൂൾ വാഹനങ്ങൾ, സ്വകാര്യ ബസ്സുകൾ തുടങ്ങിയവ തുടർച്ചയായി നിരീക്ഷിച്ചും പരിശോധിച്ചും വരുകയാണ്. ഒരാഴ്ച മുൻപ് ആറ്റിങ്ങൽ മേഖലയിൽ അനധികൃതമായി സ്വകാര്യ വാഹനങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ കയറ്റിപ്പോയ സ്വകാര്യ വാഹനങ്ങളെ പിടികൂടിയിരുന്നു. കൂടാതെ സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കും നടപടി സ്വീകരിച്ചു വരുന്നു. ഇത്തരത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ആർടിഒ ശക്തമായ നിയമ നടപടികളാണ് നടപ്പാക്കി വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!