വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികൾക്ക് തുടക്കം

eiRCWFG75659

ആറ്റിങ്ങൽ : എൽ.ഡി.എഫ് സർക്കാരിന്റെ 1000 ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് നടന്നുവരുന്നത്. അതിനോടനുബന്ധിച്ച് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചത്. സർക്കാർ നടപ്പിലാക്കുന്ന പുതിയ ഒപി ബ്ലോക്ക്, പുതിയ ഡയാലിസിസ് യൂണിറ്റ്, നഗരസഭ വനിത കാൻറീൻ, ഖരമാലിന്യസംസ്കരണം, സായി ഗ്രാമം പൂർണ്ണമായും സൗജന്യമായി നിർമ്മിച്ച് നടപ്പിലാക്കുന്ന ഡയാലിസിസ് യൂണിറ്റ്, എന്നിവയുടെ നിർമ്മാണോദ്ഘാടനവും അഡ്വ ബി സത്യൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്‌റ് ലൈറ്റ്, സായിഗ്രാമം ആഴ്ചയിൽ മൂന്നുദിവസം ആശുപത്രിയുമായി സഹകരിച്ച് സൗജന്യമായി നടപ്പിലാക്കുന്ന ആംബുലൻസ് സർവീസ് എന്നിവയുടെ ഉദ്ഘാടനവും ഇന്ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എം.പി ഡോ. എ സമ്പത്ത് മുഖ്യപ്രഭാഷണം നടത്തും. സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദകുമാർ സൗജന്യ ആംബുലൻസ് സർവീസ്‌ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ഡോക്ടർമാർ, സായിഗ്രാമം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!