ആറ്റിങ്ങൽ : ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, മെഡിസെപ്പിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത കമ്മിറ്റി അംഗം ഡി. ബിജിന അധ്യക്ഷത വഹിച്ചു.
സന്തോഷ് വി, ലിജിൻ, ദീപക് നായർ, അജിത്ത്, ബൈജു ആർ. എസ്,ലിസി.വി എന്നിവർ പ്രസംഗിച്ചു. ഡി ബിജിന, ലിജിൻ, ദീപക് നായർ, ബൈജു ആർ.എസ്, ലിസി. വി,അജിത്ത്, ദിലീപ് മനോജ്,അനീഷ്, മഞ്ജു, കൗസു. ടി. എസ് എന്നിവർ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.