Search
Close this search box.

ശിവഗിരി ഒരുങ്ങി; തൊണ്ണൂറാമത് തീർഥാടനം 30, 31 ജനുവരി 1 തീയതികളിൽ

eiRXRGZ8554

ശിവഗിരി: ശിവഗിരി തീർഥാടനത്തിന് നാളെ (ഡിസം 30) തുടക്കമാകും. പുലർച്ചെ പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജയ്ക്ക് ശേഷം ബ്രഹ്മവിദ്യായത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ ഏഴരയ്ക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പതാകോദ്ധാരണം നടത്തും.

രാവിലെ 9.30 ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് തൊണ്ണൂറാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യും. വിദേശ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയാകും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സൂക്ഷ്മാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. മുൻ മന്ത്രിമാരും എം എൽ എ മാരുമായ കടകംപള്ളി സുരേന്ദ്രൻ, കെ. ബാബു, പ്രവാസി സമ്മാൻ ജേതാവ് കെ.ജി ബാബുരാജൻ, ഗോകുലം ഗോപാലൻ, കേരള കൗമുദി എഡിറ്റർ ദീപു രവി, സൗത്ത് ഇന്ത്യൻ വിനോദ് എന്നിവർ വിശിഷ്ടാതിഥികളാകും. വിശാലാനന്ദ സ്വാമികൾ സ്വാഗതവും ശാരദാനന്ദ സ്വാമികൾ നന്ദിയും പറയും.

തുടർന്ന് സച്ചിദാനന്ദ സ്വാമികൾ രചിച്ച ഗുരുദേവന്റെ സുവർണ രേഖകൾ, ഡോ. ഗീത സുരാജ് രചിച്ച് ശിവഗിരിമഠം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ദൈവദശകം എന്ന ദൈവോപനിഷത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

11 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിക്കും. ഐ.എം.ജി ഡയറക്ടർ ഡോ. കെ. ജയകുമാർ, വി എസ് എസ് സി ഡയറക്ടർ ഡോ . ഉണ്ണികൃഷ്ണൻ നായർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, വൈസ് ചാൻസലർമാരായ ഡോ. സാബു തോമസ്, ഡോ.കെ.എൻ മധുസൂദനൻ, കെൽട്രോൺ സി എം ഡി എൻ.നാരായണമൂർത്തി, തുടങ്ങിയവർ പ്രഭാഷണം നടത്തും. അദഖതാനന്ദ തീർഥ സ്വാമികൾ സ്വാഗതവും അസംഗാനന്ദഗിരി സ്വാമികൾ നന്ദിയും പറയും.

ദിലീപ് കുളത്തൂർ രചിച്ച ഗുരുദേവൻ ജ്ഞാനിയായ കർമ്മയോഗി, ഡോ . പ്രാചന്ദ് രചിച്ച പതഞ്ജലി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും തുടർന്ന് നടക്കും.

ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന ശുചിത്വം, ആരോഗ്യം, പരിസ്ഥിതി സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.അനിൽ അധ്യക്ഷത വഹിക്കും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ . കുന്നുമ്മൽ, സി.ആർ നീലകണ്ഠൻ, ആർ സി സി ഡയറക്ടർ ഡോ രേഖ എ നായർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്കരൻ, ബയോ ഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ . സി ജോർജ് തോമസ്, ഡോ. സി ജി ബാഹുലേയൻ തുടങ്ങിയവർ പങ്കെടുക്കും. ശിവസ്വരൂപാനന്ദ സ്വാമികൾ സ്വാഗതവും ജ്ഞാനതീർഥ സ്വാമികൾ നന്ദിയും പറയും,

തുടർന്ന് സച്ചിദാനന്ദ സ്വാമികൾ രചിച്ച ദി വിഷൻ ആൻഡ് ടീച്ചിങ്സ് ഓഫ് ശ്രീ നാരായണ ഗുരുദേവ ആൻഡ് ഇറ്റ്സ് സിഗ്നിഫിക്കൻസ് ഇൻ പ്രസന്റ് ആൻഡ് ഫ്യൂച്ചർ, എസ് . വിജയാനന്ദ് രചിച്ച് ഗുരു വിശ്വപ്രകാശം എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

വൈകിട്ട് മൂന്നിന് നടക്കുന്ന ഈശ്വരഭക്തി ബ്രഹ്മവിദ്യാലയ കനകജൂബിലി സമാപന സമ്മേളനം അദൃശ ക്സിദേശ്വർ സ്വാമികൾ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. വിശുദ്ധാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.

സച്ചിദാന്ദന് സ്വാമികൾ രചിച്ച കുടുംബജീവിതം ശ്രീനാരായണ ധർമത്തിൽ, ഗുരുദേവ ക്വിസ് പ്രശ്നോത്തരി പരിഷ്കരിച്ച പതിപ്പ് എന്നിവയുടെ പ്രകാശനം തുടർന്ന് നടക്കും.

രാത്രി 7 മണിക്ക് നടക്കുന്ന കലാ സാംസ്കാരിക സമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം കെ.എസ്. ചിത്ര നിർവഹിക്കും. സിനിമ സംവിധായകൻ വിനയൻ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. വിശാലാനന്ദ സ്വാമികൾ സ്വാഗതവും വീരേശ്വരാനന്ദ സ്വാമികൾ നന്ദിയും പറയും. കെ.എസ്. ചിത്രയെ ആദരിക്കുകയും വിശിഷ്ട ഗായികയ്ക്കുള്ള ഒരു ലക്ഷം രൂപയടങ്ങുന്ന പുരസ്കാരം സമർപ്പിക്കുകയും ചെയ്യും.

രണ്ടാം ദിവസമായ 31 ന് പുലർച്ചെ 4.30 ന് തീർഥാടക ഘോഷയാത്ര നടക്കും. അലങ്കരിച്ച് ഗുരുദേവ റിക്ഷയ്ക്ക് ഭക്തജനങ്ങൾ അകമ്പടി സേവിച്ച് 8:30 ന് മഹാസമാധി പീഠത്തിൽ മടങ്ങിയെത്തും. തുടർന്ന് സച്ചിദാനന്ദ സ്വാമികൾ തീർഥാടന സന്ദേശം നൽകും.

രാവിലെ പത്ത് മണിക്ക് നടക്കുന്ന തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ, സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ, വെള്ളാപ്പള്ളി നടേശൻ, എം.എ യൂസഫലി എന്നിവർ മുഖ്യാതിഥികളാകും. സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. എം.പിമാരായ അടൂർ പ്രകാശ്, കെ.സി വേണുഗോപാൽ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ, മനോരമ ഡയറക്ടർ മാത്യൂസ് വർഗീസ്, മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഋതംഭരാനന്ദ സ്വാമികൾ, വിശാലാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. എം എൽ എ മാരായ രമേശ് ചെന്നിത്തല, വി. ജോയി, മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി, ഇൻഡോയിൽ സുഗതൻ, തീർഥാടന കമ്മിറ്റി വർക്കിങ് ചെയർമാൻ പി.എസ് . ബാബുറാം എന്നിവർ പങ്കെടുക്കും. ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതവും ശാരദാന്ദന സ്വാമികൾ നന്ദിയും പറയും. ശിവഗിരി ഹൈസ്കൂൾ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. പ്രവാസി സമ്മാൻ പുരസ്കാരം നേടിയ ശിവഗിരി തീർഥാടന കമ്മിറ്റി ചെയർമാൻ കെ.ജി ബാബുരാജിനെ ചടങ്ങിൽ ആദരിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സംഘടനാ സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാവും. തിയോഡേഷ്യസ് മാർത്തോമാ താപ്പോലീത്ത, അടൂർ ഗോപാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, സന്ദീപാനന്ദ സരസ്വതി സ്വാമികൾ, സ്റ്റീസ്, കെമാൽ പാഷ എന്നിവർ വിശിഷ്ടാതിഥികളാകും. സാന്ദ്രാനന്ദ സ്വാമികൾ സ്വാഗതവും താനന്ദതീർഥ സ്വാമികൾ നന്ദിയും പറയും.

വൈകിട്ട് മൂന്നിന് നടക്കുന്ന കൃഷി, കൈത്തൊഴിൽ സമ്മേളനം കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കരന്തലജെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയാകും. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകർക്കുള്ള പുരസ്കാരം ലഭിച്ചവരെ ചടങ്ങിൽ ആദരിക്കും. ബോധി തീർഥ സ്വാമികൾ സ്വാഗതവും അംബികാനന്ദ സ്വാമികൾ നന്ദിയും പറയും.

വ്യവസായ ടൂറിസം സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി കെ. കൃഷണൻകുട്ടി അധ്യക്ഷത വഹിക്കും. ഭീമ വല്ലറി ഗ്രൂപ്പ് ചെയർമാൻ ബി ഗോവിന്ദൻ, സന്തോഷ് ജോർജ് കുളങ്ങര, ആനപേക്ഷാനന്ദ സ്വാമികൾ സ്വാഗതവും വിഖ്യാതാനന്ദ സ്വാമികൾ നന്ദിയും പറയും. നജീബ്, തുടങ്ങിയവർ പങ്കെടുക്കും.

31 ന് രാത്രി 12 മണിക്ക് മഹാസമാധിയിൽ പുതുവത്സര പൂജയും സമൂഹ പ്രാർഥനയും നടക്കും.

ജനുവരി 1 ന് രാവിലെ 10 മണിക്ക് നടക്കുന്ന ശിവഗിരി തീർഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. സച്ചിതാനന്ദ സ്വാമികൾ ആമുഖ പ്രഭാഷണം നടത്തും. വനം മന്ത്രി എ.കെ ശശീന്ദ്രൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാധിതികളും പ്രഭ വർമ്മ, സൂര്യ കൃഷ്ണമൂർത്തി എന്നിവർ വിശിഷ്ടാതിഥികളുമാകും. ഗുരുപ്രകാശം സ്വാമികൾ സ്വാഗതവും ശിവനാരായണ തീർഥ സ്വാമികൾ നന്ദിയും പറയും.

ഉച്ചയ്ക്ക് 12 ന് നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമത്തിൽ എസ് എൻ ഡി പി യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമൻ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി, കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ സ്വാഗതവും ദേവാത്മാനന്ദ സരസ്വതി നന്ദിയും പറയും. സമ്മേളനത്തിൽ കർണാടകം സർക്കാരിന്റെ രാജ്യാത്സവ് പുരസ്കാര ജേതാവ് ബി. രാജ്കുമാറിനെ ആദരിക്കും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സച്ചിതാനന്ദൻ അധ്യക്ഷത വഹിക്കും. ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ബി. ജയമോഹൻ, റോസ് മേരി എന്നിവർ വിശിഷ്ടാതിഥികളാകും. അവ്യയാനന്ദ സ്വാമികൾ സ്വാഗതവും സുരേശ്വരാനന്ദ തീർഥ നന്ദിയും പറയും.

വൈകിട്ട് നാലരയ്ക്ക് നടക്കുന്ന തീർഥാടന സമാപന സമ്മേളനം ദേവസ്വം രാധാകൃഷ്ണൻ ഇദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുഖ്യാതിഥിയാകും. ഡോ . പി മുഹമ്മദ് അലിയെ ചടങ്ങിൽ ആദരിക്കും. ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതവും വിശാലാനന്ദ സ്വാമികൾ നന്ദിയും പറയും.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദ സ്വാമികൾ, തീർഥാടന കമ്മിറ്റി സെക്രട്ടറി വിശാലാനന്ദ സ്വാമികൾ, ജോ.സെക്രട്ടറി ബോധിതീർഥ സ്വാമികൾ, വർക്കിങ് ചെയർമാൻ പി.എസ്. ബാബുറാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!