വിഴിഞ്ഞം നാവായിക്കുളം റോഡിന്റെ അശാസ്ത്രീയമായ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യം, പ്രതിഷേധം ശക്തമാക്കി ആക്ഷൻ കൗൺസിൽ

eiPF5HI20926

കല്ലമ്പലം: 400 ൽപരം വീടുകളെയും ആരാധനാലയത്തെയും വ്യാപാരസ്ഥാപനങ്ങളെയും തകർത്തുകൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വിഴിഞ്ഞം നാവായിക്കുളം റോഡിന്റെ അശാസ്ത്രീയമായ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കടകളടച്ചു പണിമുടക്കിയും പുതുച്ചേരിമുക്കിൽ പ്രതിഷേധ റാലിയും സമര പ്രഖ്യാപന സമ്മേളനവും സംഘടിപ്പിച്ചു.

ഇടവൂർക്കോണം ജംഗ്ഷനിൽ നിന്നും നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന ബഹുജന റാലി ആക്ഷൻ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൻസിൽ ഫ്ലാഗ് ഓഫ് ചെയ്തു. പുതുശ്ശേരി മുക്കിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കെ – റെയിൽ സമരസമിതി നേതാവുമായ ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോക്ടർ മൂസ കുഞ്ഞ് അധ്യക്ഷതവഹിച്ചു. കരവാരം രാമചന്ദ്രൻ, അഡ്വക്കേറ്റ് അനിൽകുമാർ, റാഫി കല്ലമ്പലം,മണിലാൽ, ഷാഫി നദ്‌വി, ഇല്ലിയാസ് മൂലക്കട, അസീസ് പള്ളിവിള,മജീദ്ഈരാണി, ഞക്കാട് ശശി, ഷൈജു മുരുക്കുംപുഴ, അജിത് കുമാർ, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!