വിദ്യാർത്ഥികളുടെ ‘സർഗ്ഗസംഗമം’ നടന്നു.

IMG-20221229-WA0039

ആറ്റിങ്ങൽ : വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിൽ കുളമുട്ടത്ത് പ്രവർത്തിക്കുന്ന ‘അൽ ഹിക്മ സലഫി മദ്രസ്സ’ യിലെ വിദ്യാർത്ഥികളുടെ ‘സർഗ്ഗസംഗമം’ നടന്നു.

കുളമുട്ടം സലഫി സെന്ററിൽ നടന്ന പരിപാടി വിസ്ഡം മദ്രസ്സാ ബോർഡ് ആറ്റിങ്ങൽ മണ്ഡലം കൺവീനർ മനാഫ് പാലാംകോണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സഫീർ കുളമുട്ടം അധ്യക്ഷനായി. കൺവീനർ നിസാർ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് മൈനോറിറ്റി വിഭാഗം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാലാംകോണം ജമാൽ, ലീഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൽ അനസ് കുളമുട്ടം, പി.റ്റി.എ പ്രസിഡന്റ് സബ്ന എന്നിവർ സംസാരിച്ചു.

കിഡ്സ്, ചിൽഡ്രൻസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായ വിവിധ ഇനങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചു.
ഷാൻ സലഫി തൊളിക്കോട്, നൗഫി ആലപ്പുഴ എന്നിവർ വിധികർത്താക്കളായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!