പോത്തൻകോട് വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികളായ ഭരതന്നൂർ ലെനിൻകുന്ന് ഷീജാഭവനിൽ നിന്നും മാറനാട് ഷൈൻ ഭവനിൽ താമസിക്കുന്ന വി ഷിബിൻ (32), ചോഴിയക്കോട് അഭയവിലാസത്തിൽ വി വിഷ്ണു (30) എന്നിവരെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. കോലിയക്കോട് സൊസൈറ്റി ജംക്ഷനു സമീപം വച്ചായിരുന്നു സംഭവം.
ബൈക്കിലെത്തിയ പ്രതികൾ 76 വയസ്സുള്ള വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ സ്വർണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പിടിച്ചുപറിയുൾപ്പെടെ ഏഴോളം മോഷണ കേസുകളിൽ ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തൻകോട് പ്രിൻസിപ്പൽ എസ് ഐ രാജീവ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.