Search
Close this search box.

ശിവഗിരിയിൽ പി ആർ ഡി സ്റ്റാൾ തുറന്നു

IMG_20221229_21332676

തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ വികസന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി.

വി. ജോയ് എം.എൽ. എയുടെ സാന്നിധ്യത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ പ്രദർശന സ്റ്റാൾ സന്ദർശകർക്കായി തുറന്നുകൊടുത്തു. സംസ്ഥാന സർക്കാറിന്റെ ജനക്ഷേമകരമായ വികസന പ്രവർത്തങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ പി. ആർ .ഡിയുടെ സ്റ്റാളിനാകുമെന്ന് ശുഭാംഗാനന്ദ സ്വാമികൾ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് പ്രദർശനമെന്ന് വി. ജോയ് എം. എൽ. എയും പറഞ്ഞു. ശിവഗിരി മഠത്തിലെ പാഞ്ചജന്യം ഹാളിനുള്ളിലാണ് പ്രദർശന സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്.

പി.ആർ.ഡി പ്രസിദ്ധീകരണങ്ങൾ മയക്കുമരുന്നുകൾക്കെതിരെയുള്ള ലഘു പുസ്തകങ്ങൾ തുടങ്ങിയവ ഇവിടെ നിന്നും സൗജന്യമായി സന്ദർശകർക്ക് നൽകുന്നുമുണ്ട്. വർക്കല നഗരസഭ ചെയർമാൻ കെ. എം .ലാജി,
വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ എന്നിവർക്കൊപ്പം തീർത്ഥാടകരും ഉദ്ഘാടന പരിപാടിയിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!