കിളിമാനൂർ : പുതിയകാവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഒരുമാസകാലമായി പ്രവർത്തനം രഹിതമായതിൽ എഐവൈഎഫ് കിളിമാനൂർ ലോക്കൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
നിരവധി സ്ത്രീകളും കുട്ടികളും ബസ് കാത്തിരിക്കുന്ന ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം ഉടനടി പുനഃസ്ഥാപിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ് സുജിത്ത് പറഞ്ഞു.
എ ഐ വൈ എഫ് കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ മനു സമരത്തിന് അധ്യക്ഷത വഹിച്ചു.എ ഐ എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജോയിൻ സെക്രട്ടറി അനീസ്, കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ദീപു,സുഹൈൽ, വിഷ്ണു എന്നിവർ പങ്കെടുത്തു.