ചെങ്കോട്ടുകോണം ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സൗദബീവി അദ്ധ്യക്ഷയായി. വായനാ വാരാചരണത്തിന്റെ ഭാഗമായി അഭിജിത്ത് കളിയരങ്ങ് കവിതകളും നാടൻ പാട്ടും അവതരിപ്പിച്ചു.അധ്യാപകരായ മായാദേവി, ഉഷനന്ദിനി, ആര്യ, വൽസല, ഷിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു .