പുരവൂർ ക്ഷീര സഹകരണ സംഘത്തിൽ കാലിത്തീറ്റ വിതരണം ചെയ്തു.

IMG-20221230-WA0005

പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ എല്ലാ ക്ഷീര കർഷകർക്കും കാലിത്തീറ്റ വിതരണ ഉദ്ഘാടനം ചെയ്തു.2022-23 സാമ്പത്തിക വർഷത്തിൽ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി ഇനത്തിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് കൊണ്ട് പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ (T 261)എല്ലാ ക്ഷീരകർഷകർക്കും കാലിത്തീറ്റ വിതരണംചെയ്തു. വിതരണ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ നിർവഹിച്ചു. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആശ, ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ബിന്ദു, ക്ഷീരകർഷകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!