സജിതൻ മുടപുരത്തിന് സൺറൈസ് പുരസ്കാരം

eiTT0AJ80877

മുടപുരം: കിഴുവിലം കാട്ടുമുറാക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഏർപ്പെടുത്തിയ സൺറൈസ് മാദ്ധ്യമ പുരസ്കാരം കേരളകൗമുദിയുടെ മുടപുരം ലേഖകൻ സജിതൻ മുടപുരത്തിന് ലഭിച്ചു. പ്രാദേശിക വികസനവും സാമൂഹിക നന്മയും ലക്ഷ്യം വച്ച് പ്രാദേശിക പത്രപ്രവർത്തനരംഗത്ത് നിരവധി സംഭാവനകൾ നൽകിയതിനാണ് സജിതന് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.യുവഗായകരായ സിദ്ധാർത്ഥ ആചാര്യ, പ്രജിത് പ്രസന്നൻ എന്നിവർക്ക് യുവ പ്രതിഭാപുരസ്കാരം നൽകും.ജനുവരി 14ന് കാട്ടുമുറാക്കൽ ജംഗ്ഷനിൽ നടക്കുന്ന വാർഷിക ആഘോഷത്തിൽ വച്ച് പുരസ്കാരം നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!