അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന വിഷയവുമായി ബന്ധപ്പെട്ട് മൂന്നു ദിവസങ്ങളായി നടക്കുന്ന ക്യാമ്പ് ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപരായ എൻ.സാബു, കെ. ജയിംസ്, എസ്. ശാരിക എന്നിവർ സംബന്ധിച്ചു. വിവിധ സെഷനുകളിലായി ബോധവൽകരണ ക്ലാസുകൾ, കായിക പരിശീലനം, പ്രായോഗിക പരിശീലനങ്ങൾ എന്നിവ നടക്കും.
