ആറ്റിങ്ങലിൽ നിരവധി വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ

eiDK3R974335

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നിരവധി വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇളമ്പ സ്കൂളിൽ എൻഎസ്എസ് സഹവാസ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

രാവിലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. 20 ഓളം കുട്ടികൾ ആണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് കുട്ടികൾ കുഴഞ്ഞു വീഴുകയായിരുന്നു. 11.30 ഓടെയാണ് കുട്ടികൾ കുഴഞ്ഞു വീഴുന്നത്.

ഇവരെ ആറ്റിങ്ങൽ വലിയകുന്ന് ഗവർമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ക്യാമ്പിൽ ഉണ്ടായിരുന്ന 17 ഓളം കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!