ന്യൂ ഇയർ ആഘോഷങ്ങൾക്കായി വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി തിരയിലകപ്പെട്ട് മുങ്ങിമരിച്ചു.

eiKOLIO75421

ന്യൂ ഇയർ ആഘോഷങ്ങൾക്കായി വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി തിരയിലകപ്പെട്ട് മുങ്ങിമരിച്ചു.ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം ബാംഗ്ലൂർ സ്വദേശി അരൂപ് ഡെ (Arup Dey) ( 33 )ആണ് മരണപ്പെട്ടത്.

ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘമായാണ് ഇവർ ന്യൂയർ ആഘോഷങ്ങൾക്കായി വർക്കലയിൽ എത്തിയത്.
വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന മിറക്കിൾ ബെ റിസോർട്ടിൽ ആണ് ഇവർ താമസിച്ചിരുന്നത്. റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയിൽ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

മുങ്ങിത്താഴുന്ന യുവാവിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്ക് എത്തിച്ചു. എന്നാൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.യുവാവ് ആസ്മാ രോഗി കൂടിയാണെന്ന് സുഹൃത്തുക്കൾ പറയുന്നു.അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!