ആറ്റിങ്ങൽ : കേരള യൂണിവേഴ്‌സിറ്റിയുടെ ബി.എസ്.സി പോളിമര്‍ കെമിസ്ട്രിയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ ആറ്റിങ്ങൽ ഗവ കോളേജ് നേടി.ഇതാദ്യമായാണ് 3 പെൺകുട്ടികൾക്ക് ആറ്റിങ്ങല്‍ ഗവ കോളേജിന് ഒരേ വിഷയത്തിനുള്ള ആദ്യത്തെ 3 റാങ്കുകൾ ലഭിക്കുന്നത്.
പതിനെട്ടാം മൈൽ അണ്ടൂര്‍ റൈഹാന മൻസിലിൽ ഷൈഹുദ്ദീന്‍- റംസ ദമ്പതികളുടെ മകൾ റൈഹാനയാണ് ഒന്നാം റാങ്കു നേടിയത്. രണ്ടാം റാങ്ക് വളവുപച്ച മഹാദേവര്‍കുന്ന് ഷെറീന മന്‍സിലില്‍ നദഷാദ്- അസീന ബീവി ദമ്പതികളുടെ മകളും സുല്‍ഫിക്കറുടെ ഭാര്യുമായ ഷെറീനയ്ക്കാണ്. കഴക്കൂട്ടം മേനംകുളം മണക്കാട്ടുവിളാകത്തു വീട്ടിൽ രാമൻകുട്ടി നായർ- ജയശ്രീ ദമ്പതികളുടെ മകള്‍ ഗായത്രിയാണ് മൂന്നാം റാങ്കുകാരി. അഭിമാന നിമിഷങ്ങൾ ആഘോഷമാക്കി മാറ്റുകയാണ് കോളേജ്. ഒപ്പം ആറ്റിങ്ങൽ നിവാസികളും സന്തോഷത്തിലാണ്.