തോന്നയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ക്യാമ്പിന് സമാപനമായി.

eiX9GAQ36133

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുദിവസം നീണ്ടുനിന്ന എസ്പിസി ക്യാമ്പിന് സമാപനമായി.

ക്യാമ്പിന്റെ ഭാഗമായി എസ് പി സി കേഡറ്റുകൾ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമീപം കമ്മ്യൂണിറ്റി പാർക്ക് സ്ഥാപിച്ചു. എസ്.എം.സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

പ്രഥമ അധ്യാപകൻ സുജിത് എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നക്കൽ ,പി ടി എ അംഗങ്ങളായ വിനയ് എംഎസ്, ഷമികുമാർ, ഓട്ടോ ഡ്രൈവർമാർ, എസ്പിസി കേഡറ്റുകൾ, രക്ഷിതാക്കൾ, സി പിഒ ഷഫീഖ് എ എം, എ സി പി ലാലി ആർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

തുടർന്ന് തോന്നയ്ക്കൽ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ മംഗലപുരം എസ് എച്ച് ഒ സജീഷ് എച്ച് എൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രഥമാധ്യാപകൻ സുജിത്ത് എസ്, രക്ഷകർതൃ സമിതി കൺവീനർ രജിതകുമാരി, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ, ഷെഫീഖ് എ എം, ലാലി ആർ, രാമഭദ്രൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!