കല്ലമ്പലം : തോട്ടയ്ക്കാട് പാലത്തിനു സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തോട്ടയ്ക്കാട് പുത്തൻ വീട്ടിൽ സിഎംപി എന്ന് അറിയപ്പെടുന്ന നസീർ എം (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കവേ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
