പുതുവർഷത്തിൽ മദ്യം വാങ്ങാൻ പണം നൽകിയില്ല, പട്ടാപ്പകൽ നടുറോഡിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

eiYRX9R62915

കടയ്ക്കാവൂർ: പട്ടാപ്പകൽ നടുറോഡിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ചപ്രകുമാർ(45) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ 10 മണിക്ക് നിലയ്ക്കാമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. കടയ്ക്കാവൂർ ശാസ്താം നടക്ക് സമീപം പിറക്കറി പുത്തൻവീട്ടിൽ സുനിൽകുമാറിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. പുതുവർഷത്തിൽ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതിനുള്ള വിരോധത്തിലാണ് സുനിൽകുമാറിനെ പ്രതി ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. സാരമായി പരിക്കേറ്റ സുനിൽകുമാറിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന് ശേഷം പ്രതി ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്.

കടയ്ക്കാവൂർ ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ് പി ശില്പ ഐപിഎസ്, വർക്കല ഡിവൈഎസ്പി,പി. നിയാസ് എന്നിവരുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഓ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, എഎസ്ഐ രാജീവ്, സിപിഒമാരായ ശ്രീഹരി, സുജിൽ, അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!