കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പുതുവത്സര ആഘോഷത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ.ചിറയിൻകീഴ് പഴഞ്ചിറ പറ കുന്നിൽ വീട്ടിൽ അനിൽ കുമാർ എന്ന് വിളിക്കുന്ന പൃഥി(37), കീഴാറ്റിങ്ങൽ ഏലാപുറം പുത്തൻവിളയിൽ കൊച്ചു കാമ്പൂർ വീട്ടിൽ ബിജു(43), നിലയ്ക്കാമുക്ക് മണ്ണാത്തി മൂലയിൽ വയലിൽ തിട്ട വീട്ടിൽ സൈജു(43) എന്നിവരെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 31ന് രാത്രി 12 മണിക്ക് മേൽ കടയ്ക്കാവൂർ തിനവിള ലക്ഷംവീട് അംഗൻവാടിക്ക് സമീപം പുതുവത്സര ആഘോഷം നടത്തിക്കൊണ്ടിരുന്ന സംഘത്തിന് നേരെ മദ്യ ലഹരിയിൽ ബൈക്കോടിച്ചുകയറ്റി മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയും അതിനെ ചോദ്യം ചെയ്ത തിനവള മുളക്കോട് ചരൂ വിള പുത്തൻവീട്ടിൽ ഷിജിത്ത്(22), സുഹൃത്തുക്കളായ നവീൻ, കാർത്തിക് എന്നിവരെ ആക്രമിക്കുകയും ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ഗുരുതരമായി പരിക്കേറ്റ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തിരുവനന്തപുരം റൂറൽ എസ്.പി.ശില്പ ഐപിഎസിന്റെ നിർദ്ദേശപ്രകാരം വർക്കല ഡി,വൈ,എസ്,പി. പി. നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, എസ്. സി. പി. ഒ മാരായ ജ്യോതിഷ് കുമാർ, ബാലു, അനീഷ്, ഗിരീഷ്, സിപിഒമാരായ സിയാദ്,ശ്രീഹരി, അനിൽ കുമാർ, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ ഓടിച്ചിരുന്ന ബൈക്കും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ മറ്റു സ്റ്റേഷനുകളിലും നിരവധി കൃമിനൽ കേസുകൾ നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലുകളാണ് തുടർന്ന് അക്രമങ്ങൾ ഉണ്ടാകാതിരിക്കുവാൻ ഇടയായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഒ