വര്‍ക്കല മണ്ഡലത്തിലെ നാല് സ്‌കൂളുകളില്‍ പുതിയ സ്‌കൂള്‍ ബസുകളെത്തും

ei12LBA33418

വര്‍ക്കല മണ്ഡലത്തിലെ നാല് സ്‌കൂളുകളില്‍ ഇനി പുതിയ സ്‌കൂള്‍ ബസുകളെത്തും. വി. ജോയി എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍(2022 -23) നിന്നും 53,75,000 ചെലവഴിച്ചാണ് സ്‌കൂളുകള്‍ക്കായി നാല് പുത്തന്‍ ബസുകള്‍ വാങ്ങുന്നത്. വെട്ടൂര്‍ ഗവണ്മെന്റ് വി. എച്ച്.എസ്. എസ് സ്‌കൂളിന് പുതിയ സ്‌കൂള്‍ ബസ് വാങ്ങുന്നതിനായി 13,75,000 രൂപ, പകല്‍കുറി ഗവണ്മെന്റ് എച്ച്.എസ്.എസിന് 13,75,000 രൂപ, പള്ളിക്കല്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസിന് 13,75,000 രൂപ, സി.എന്‍.പി.എസ് ഗവണ്മെന്റ് എല്‍. പി. എസ് മടവൂരിന് 12,50,000 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പുതുവര്‍ഷത്തില്‍ നാല് ബസുകളും നിരത്തിലിറങ്ങും. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വര്‍ധനവിന് ആനുപാതികമായി പല സ്‌കൂളുകളിലും ബസ്സുകളുടെ സേവനം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സ്‌കൂളുകളുടെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ ഭാഗമായി ബസുകള്‍ വാങ്ങാന്‍ തുക ചെലവഴിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!