Search
Close this search box.

തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഗോത്രസാരഥി പദ്ധതിക്ക് തുടക്കം

ei7S2BU37553

പട്ടികവര്‍ഗ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്ന ഗോത്രസാരഥി പദ്ധതിക്ക് തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.

പനയ്‌ക്കോട് വി.കെ.കാണി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ ആദ്യ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘സ്റ്റാര്‍സ്’ പദ്ധതിയുടെ ഭാഗമായുള്ള പ്രീപ്രൈമറി വിഭാഗത്തിന്റെ നവീകരണ പ്രവര്‍ത്തികളും എം. എല്‍. എ ഉദ്ഘാടനം ചെയ്തു. കാരക്കന്‍തോട്, അരുവിയോട്, മലയടി, മേത്തോട്ടം, ചെരുപ്പാണി, കണിയാരംകോട്, വെള്ളയ്ക്കരിക്കകം തുടങ്ങിയ ഊരുകളില്‍ നിന്ന് പട്ടികവര്‍ഗ വിഭാഗത്തിലെ 98 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇതില്‍ 72 പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ ഊരുകളില്‍ നിന്ന് സ്‌കൂളിലേക്കും, തിരിച്ചുമെത്തിക്കാന്‍ രണ്ട് വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിവിധ മേഖലകളില്‍ കുട്ടികളുടെ വികാസം ഉറപ്പാക്കുന്ന സ്റ്റാര്‍സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്. പഠനത്തിന് പുറമേ കുട്ടികളുടെ ശാരീരിക വികാസം, ഭാഷാ വികസനം, സാമൂഹ്യവും വൈകാരികവുമായ വികാസം, സര്‍ഗാത്മകത വികാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തികളാണ് സ്‌കൂളില്‍ നടപ്പിലാക്കുന്നത്. ശാസ്ത്രം, സംഗീതം, ചിത്രകല, നിര്‍മ്മാണം, അഭിനയം, ഗണിതം, വായന, അരങ്ങ് തുടങ്ങി 13 പ്രവര്‍ത്തന മൂലകളാണ് പ്രീ പ്രൈമറി വിഭാഗത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത്.

കൂടാതെ, ഹൈടെക് ക്ലാസ് മുറികള്‍, പാര്‍ക്ക്, ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ പ്ലേ ഏരിയ എന്നിങ്ങനെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ സൗകര്യങ്ങളും സജ്ജീകരിക്കും. പ്രീ പ്രൈമറി വിഭാഗത്തില്‍ നാല് ഡിവിഷനുകളിലായി 120 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!