മംഗലപുരത്ത് അയൽവാസിയുടെ പുരയിടത്തിലെ തെങ്ങുകൾ മുറിച്ചു കടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ei19HOV94383

മംഗലപുരം : അയൽവാസിയുടെ പുരയിടത്തിലെ തെങ്ങുകൾ മുറിച്ചു കടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തോന്നയ്ക്കൽ തുടിയാവൂർ സുബ്ഹാന മൻസിലിൽ സുധീറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം . മംഗലപുരം തലയ്ക്കോണം സ്വദേശി ഷമീനയുടെ തുടിയാവൂരിലുള്ള വസ്തുവിൽനിന്നാണ് കായ്‌ഫലമുള്ള അറുപതോളം തെങ്ങുകൾ സുധീർ ജോലിക്കാരെ നിർത്തി മുറിച്ചു കടത്തിയത്. ചൊവ്വാഴ്ച രാവിലെ വസ്തു നോക്കിയിരുന്നയൾ തെങ്ങ് മുറിക്കുന്ന കാര്യം ഷമീനയെ വിളിച്ച്‌അറിയിച്ചപ്പോഴാണ് തെങ്ങുകൾ നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് ഷമീന സ്ഥലത്ത് എത്തിയപ്പോഴാണ് പുരയിടത്തിൽ നിന്ന  തെങ്ങുകൾ മുറിച്ചു മാറ്റിയ നിലയിലും മുറിച്ച തെങ്ങുകൾ വണ്ടിയിൽ കയറ്റുന്നതും കാണപ്പെട്ടത്.

സ്ഥലത്തുണ്ടായിരുന്ന ഫസിൽ എന്നയാളാണ് സുധീറാണ് തെങ്ങ് മുറിക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയതെന്നും  2 ദിവസമായി തെങ്ങുകൾ മുറിക്കുകയാണെന്നും പറഞ്ഞത്. ഷമീനയും സഹോദരനും പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞു വണ്ടി തടയാൻ ശ്രമിച്ചെങ്കിലും ജോലിക്കാരുമായി വണ്ടി പോകുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിനെ അറിയിക്കുകയും പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്ത്‌  സുധീറിനെ അറസ്റ്റ് ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!