വിതുരയിൽ വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളയ്ക്കോട്ടുകര ഗുരുമന്ദിരം വീട്ടിൽ രാജേന്ദ്രൻ (63), ഭാര്യ സതിയമ്മ (62) എന്നിവരാണ് മരിച്ചത്. വീടിന്റെ സമീപത്തെ രണ്ട് മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തേങ്ങ വെട്ടാൻ വന്നയാളാണ് ഇരുവരും തൂങ്ങി നിൽക്കുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ വിതുര പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.