അയിരൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം പറവൂർ സ്വദേശി ഷാഹുൽ ഹമീദ് (21) ആണ് അറസ്റ്റിൽ ആയത്.
ഇയാൾ ഫേസ്ബുക്ക് വഴി 14 കാരിയായ പെൺകുട്ടിയെ പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് കുട്ടിയെ വീട്ടിൽ നിന്നും ഇറങ്ങിവരാൻ പ്രേരിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ കാണാതായതോടെ , കാണ്മാനില്ല എന്ന രക്ഷകർത്താക്കളുടെ പരാതിയിന്മേൽ അയിരൂർ പോലീസ് ഇക്കഴിഞ്ഞ ഡിസംബർ 3 ന് കേസെടുക്കുകയായിരുന്നു.
കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിംഗ് വിവരങ്ങൾ പോലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയുമായി ഇയാൾ ട്രെയിൻ മാർഗ്ഗം എറണാകുളത്തു എത്തുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച പോലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.