കിളിമാനൂർ :കിളിമാനൂരിൽ യുവതിയെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ ആക്രമിച്ച സംഘം അറസ്റ്റിൽ.
വെള്ളല്ലൂർ വേലൻകോണം അണവിള വീട്ടിൽ ശ്രീലാൽ( 27), വേലൻകോണം അണവിള വീട്ടിൽ ശ്രീജിത്ത്( 27), അണവിള ശ്രീരാജ്( 28), അണവിള വീട്ടിൽ ശരത്ത്(24), അണവിള വീട്ടിൽ ദീപു( 40) , വേലൻ കോണം ബിനു ഭവനിൽ ബിനു(25)എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കിളിമാനൂർ വാലൻകോണം കോളനിയിൽ യുവതിയെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് ഷാനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ജി ബിനുവിൻറെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, പ്രദീപ് കെ, സിപിഒ മാരായ ശ്രീരാജ്, രാജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി