കല്ലമ്പലം -:ആർഷ വിദ്യാസമാജത്തിൻ്റെ ആഭിമുഖ്യത്തിൽ – ആചാര്യ കെ ആർ മനോജ് നയിക്കുന്ന സനാതന ധർമ്മ പ്രചാരയാത്രക്ക് കല്ലമ്പലം – കടുവയിൽ പള്ളിയ്ക്ക് സമീപം വൻപിച്ചവര വേൽപ്പ് നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
ചാങ്ങാട്ട് ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തിൽ നടന്ന സംഘമത്തിൽ കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന പ്രസിഡൻ്റ് ആലംകോട് ദാനശീലൻ ആദ്യക്ഷത വഹിച്ചു. തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു.ആർഷ വിദ്യാസമാജം ജില്ലാ കമ്മിറ്റി അംഗം രാജേഷ് കാഞ്ഞിലിൽ, കരവാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.
നൂറ് കണക്കിന് കുട്ടികളും സ്ത്രീകളുമാണ് ആത്മീയ സംഘമത്തിൽ പങ്കെടുത്തത്.