കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും മറ്റു കുട്ടികളെയും ഉൾപ്പെടുത്തി ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ചു. കിളിമാനൂർ ജി എച്ച് എസ് എസ് ഗ്രൗണ്ടിൽ ക്ലബ്ബിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ നിർവ്വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ വി ആർ സാബു , പ്രഥമാധ്യാപകൻ സുനിൽകുമാർ എസ് , ബി ആർ സി ട്രെയിനർ ഷാനവാസ് .ബി , ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപിക തനിമ എം എസ് , സ്പെഷ്യൽ എജ്യൂക്കേറ്റർ വിനോദ് കെ എസ് എന്നിവർ സംസാരിച്ചു.
