അഴൂർ പഞ്ചായത്തിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ കോഴി, താറാവ്,മറ്റു വളർത്തു പക്ഷികൾ എന്നിവയെ പൂർണമായി ദയാവധം നടത്തി. 2326 കോഴികൾ, 1012 താറാവുകൾ, 244 മറ്റു വളർത്തു പക്ഷികൾ എന്നിവ ഉൾപ്പെടെ 3,338 പക്ഷികളെയാണു കൊന്നത്. 693 മുട്ടയും 344,75 കിലോഗ്രാം തീറ്റയും നശിപ്പിച്ചു. ദയാവധം നടന്ന കോഴി ഫാമുകൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സാനിറ്റൈസ് ചെയ്തു. മറ്റു പ്രദേശങ്ങളിൽ ആശ വർക്കർമാരുടെ സഹായത്തോടെ സാനിറ്റൈസേഷൻ തുടരുന്നു.

 
								 
															 
								 
								 
															 
															 
				
