Search
Close this search box.

ആലംകോട് പ്രദേശത്തെ നിരവധി ഹോട്ടലുകളിൽ പരിശോധന നടത്തി, പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി

ei8M7DC32407

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആലംകോട് പ്രദേശത്തെ ചില ഹോട്ടലുകളിൽ പരിശോധന നടത്തി. അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി.

രാജ തട്ടുകട ആലംകോട്, അർഷാദ് ആലംകോട്, കിട്ടൂസ് ആലംകോട്, ചിക്ക് ബൈറ്റ്സ് ആലംകോട്, കട്ടൻ ചായ ആലംകോട് എന്നീ കടകളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.

പ്രദേശത്തെ പത്തോളം കടകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയ ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!