Search
Close this search box.

നിരവധി കേസുകളിലെ പ്രതിയെ മദ്യ ശേഖരവുമായി ആറ്റിങ്ങൽ പോലീസ് പിടികൂടി

eiAEX7Y6558

ആറ്റിങ്ങൽ : ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളും ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയുമായ അയിലം നാസർ അറസ്റ്റിൽ.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അയിലം നാസർ എന്ന് വിളിക്കുന്ന അയിലം മൈവള്ളി ഏലായ്ക്ക് സമീപം തെക്കേവിള വീട്ടിൽ നാസറുദ്ദീൻ (51) നീയാണ് ഇന്ത്യൻ നിർമിത വിദേശമദ്യ ശേഖരവുമായി ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ,ചിറയിൻകീഴ്, വാളക്കാട് തുടങ്ങിയ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും വൻ തോതിൽ മദ്യം ശേഖരിച്ച് ആവശ്യക്കാർക്ക് വാഹനത്തിൽ ആറ്റിങ്ങൽ നഗരപ്രദേശങ്ങളിലും അയിലം, മൈവള്ളി ഏല, ഇളമ്പ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചിരുന്ന അയിലം നാസറിനെ ആറ്റിങ്ങൽ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസം അയിലം ജംഗ്ഷനു സമീപം മദ്യവില്പന നടത്തുന്ന സമയം പ്രതിയിൽ നിന്നും മദ്യം വാങ്ങാനെന്ന വ്യാജേന ഇയാളെ സമീപിച്ച ശേഷം വാഹനത്തിൽ പത്തോളം മദ്യകുപ്പികൾ കാണപ്പെടുകയും തുടർന്ന് ഇയാളെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്ഐ ഉണ്ണികൃഷ്ണൻ നായർ, എഎസ്ഐ രാജീവൻ, സിപിഒമാരായ ജയകുമാർ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!