Search
Close this search box.

സ്കോളർഷിപ്പ് തുക അനുവദിക്കണം : കെ.പി.എസ്.ടി.എ

IMG-20230113-WA0126

എൽ.എസ്.എസ്., യു.എസ്.എസ്. തുക അർഹരായ കുട്ടികൾക്ക് അടിയന്തിരമായി അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു.

നാല് വർഷമായി എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് അനുവദിക്കാത്തതിൽ ചിറയിൻകീഴ് ബ്രാഞ്ച് സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

എൽ.എസ്.എസ് നേടിയ കുട്ടികൾക്ക് 1000 രൂപ വീതവും യു.എസ്.എസ്. നേടിയ കുട്ടികൾക്ക് 1500 രൂപ വീതവും മൂന്നു വർഷക്കാലമാണ് സ്കോളർഷിപ്പ് ലഭിക്കുക. നാലു വർഷമായി കുട്ടികൾക്ക് ഈ തുക നൽകിയിട്ട്. എന്ന് നൽകുമെന്ന് പറയാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നുമില്ല.

സമ്മേളനം കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല സെക്രട്ടറി സി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. എസ്. സുഗതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സി. അംഗം ആർ. ശ്രീകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വി. വിനോദ്, ഒ.ബി. ഷാബു, റ്റി.യു. സഞ്ജീവ്, പി. രാജേഷ്, ബോബി ജോൺ, എസ്. ദീപ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആർ.കെ. രാകേന്ദു (പ്രസിഡന്റ്), യു. ശ്രീജിത്ത് (സെക്രട്ടറി), എസ്. ഷിജിന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!