തിരുവനന്തപുരം :മഹാകവി മോയിൻകുട്ടി വൈദ്യരുട അടക്കമുള്ളപൂർവ്വ കവികൾ ഇസ്ലാമിക ചരിത്രങ്ങളെയും സമകാലിക സാമൂഹിക സംഭവങ്ങളെയും വിഷയമാക്കി അറബി മലയാള സാഹിത്യത്തിൽ രചിച്ച ഇശലുകളാണ്കിസ്സപ്പാട്ട് (ചരിത്ര കാവ്യ ആലാപനം )ചെന്തമേഴ്.തമിഴ് .സംസ്കൃതംതുടങ്ങിയ ഭാഷ സംങ്കലനരീതിയാണ്കിസ്സപ്പാട്ട് രചനയിൽ സ്വീകരിച്ചിട്ടുള്ള കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഈ കാവ്യ ശാഖയെ അന്യം നിന്നു പോകാതെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലാകാരന്മാർക്ക് സംരക്ഷണം ഒരുക്കുന്നതിനുംവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ .
കിസ്സപ്പാട്ട് കലാകാരന്മാർക്ക് ക്ഷേമനിധിയും പെൻഷനും അനുവദിക്കണമെന്ന് തിരുവനന്തപുരം അറഫാ ഓഡിറ്റോറിയത്തിൽ ചേർന്ന് വാർഷിക സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഇത് സംബന്ധിച്ച്ഭാരവാഹികൾ നിവേദനം നൽകി.
സംസ്ഥാന വാർഷിക സമ്മേളനത്തിൽ വർക്കിംഗ് പ്രസിഡണ്ട് കെ കെ ഹംസ മുസ്ലിയാർ പാലക്കാട് അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ റ്റി. കെ.ഹംസ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വഖഫ് ബോർഡ്അംഗം പ്രൊഫസർ കെ .എം .എ . റഹീം മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി,മുസ്തഫ സഖാഫി തെന്നല, അബു സാലിമ മൗലവി എടക്കര, കെ സി എ കുട്ടി കൊടുവള്ളി .പി ഡി എം ആനക്കര, അബൂ മുഫീദ താനാളൂർ, ഇബ്രാഹിം ഡി എൻ പുരം, അബ്ദുൽ ഖാദർ ഫൈസി, അബു ആബിദ് സിദ്ദീഖ് മുർഷിദ്,ഉമർ സഖാഫി മാവുണ്ടരി, നാസർ മൈത്ര, നസീർ കുമരനല്ലൂർ, അബു സുഫിയാൻ മണ്ണാർക്കാട്, മുഹമ്മദ് മാണൂർ, റഷീദ് ചെങ്ങാനി,സറവുദ്ദീൻ മുസ്‌ലിയാർ ചാവക്കാട്, സാദിഖ് മുസ്‌ലിയാർ മണ്ണാർക്കാട് ,യൂസഫ് ഹൈദർ പാനൂർ, എസ് എം ഹനീഫ, ഹാരിസ് ജൗഹരി പൂഴനാട്, റഹ്മത്തുള്ള, ഏ ഹാജാ നാസറുദ്ദീൻ, ഡോക്ടർ അൻവർ നാസർ, മുഹമ്മദ് ശരീഫ് കാരന്തൂർ എന്നിവർ പ്രസംഗിച്ചു സമ്മേളനത്തോടനുബന്ധിച്ച് കിസ്സ് പാടി പറയലും സാംസ്കാരിക സദസും നടന്നു