Search
Close this search box.

എസ്.വൈ.എസ് വർക്കല സോണിന് പുതിയ നേതൃത്വം

IMG-20230114-WA0019

വർക്കല: നേരിന് കാവലിരിക്കുക” എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അംഗത്വ കാമ്പയിൻ്റെ ഭാഗമായി വർക്കല സോൺ കമ്മിറ്റി കപ്പാംവിള യൂത്ത് സ്ക്വയറിൽ യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി അനീസ് സഖാഫി വർക്കല (പ്രസി.), നൗഫൽ മദനി വെള്ളൂർക്കോണം (ജന. സെക്ര.), നിജാസ് ആലംകോട് (ഫിനാൻസ് സെക്ര.), ബാസിത്ത് പാലച്ചിറ, സിയാദ് വെള്ളൂർക്കോണം, നസീമുദ്ദീൻ ഫാളിലി ഹസ്സൻ സഅദി, സ്വഫീർ മുസ്ലിയാർ, അനീസ് വെളളൂർക്കോണം, സുഹൈൽ ഷാ, അഹമ്മദ് ബാഖവി, മുനീർ പലവക്കോട് എന്നിവരെ വിവിധ ഡയറക്ടറേറ്റ് ഭാരവാഹികളായും തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് സഖാഫി, സെയ്യിദ് മുഹമ്മദ് ജൗഹരി നടയറ, റിയാസുദീൻ കപ്പാംവിള, ഓർഗനൈസിംഗ് സെക്രട്ടറി സനൂജ് വഴിമുക്ക്, ജാബിർ ഫാളിലി നടയറ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി പന്ത്രണ്ടിന് ആലംകോട് ഹാരിസൻ പ്ലാസയിൽ നടക്കുന്ന സോൺ യൂത്ത് പാർലിമെന്റിന്റെ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എം ഹാഷിം ഹാജി നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!