മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ സേവനം ഊർജിതമാക്കും; മന്ത്രി ജെ. ചിഞ്ചു റാണി

IMG-20230115-WA0056

സംസ്ഥാനത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെസേവനം ഊർജിതമാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വർക്കല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

രാത്രിയിലും വെറ്റിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. മൃഗചികിത്സാ സംവിധാനങ്ങൾക്കായി 1962 എന്ന ടോൾ ഫ്രീ നമ്പർ ക്ഷീര കർഷകർ പ്രയോജനപ്പെടുത്തണം. കന്നുകുട്ടി പരിപാലനത്തിനുള്ള ആനുകൂല്യം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര കർഷക സംഘത്തിനുള്ള പുരസ്കാരം ചെമ്മരുതി ക്ഷീര സംഘത്തിന് മന്ത്രി നൽകി. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ബീന അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ സ്വാഗതം ആശംസിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്തുകൾ, വർക്കല മുനിസിപ്പാലിറ്റി, വിവിധ ക്ഷീര സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്ഷീര സംഗമം നടത്തിയത്. ഒറ്റൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലായിരുന്നു പരിപാടി.

കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ഡയറി എക്സിബിഷൻ, ക്ഷീര കർഷകരെ ആദരിയ്ക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവയും പരിപാടിയോടനുബന്ധിച്ച്‌ നടന്നു . ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പ്രിയദർശിനി, ഗീത നസീർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലെനിൻ രാജ്, വിവിധ ത്രിതലപഞ്ചായത്ത്‌ പ്രതിനിധികൾ, ക്ഷീര കർഷകരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!