ആര്യനാട് : ആര്യനാട് ഗ്രാമപ്പഞ്ചായത്തിലെ ചേരപ്പള്ളി നിർമിതിയിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം. അങ്കണവാടി അധ്യാപികയായ പാലൈകോണം അണിയിൽ സ്വദേശി ഓമനയാണ് ശനിയാഴ്ച രാവിലെ 6.15ഓടെ പുലിയെ കണ്ടെന്ന് വനം വകുപ്പിനെ അറിയിച്ചത്. തുടർന്ന് വനം വകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും പുലിയെയോ പുലിയുടെ കാൽപ്പാടുകളോ കണ്ടെത്തിയില്ല
