കിളിമാനൂർ തട്ടത്തുമലയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു.

eiEEX455540

കിളിമാനൂർ തട്ടത്തുമലയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു.കിളിമാനൂർ ചന്ദ്രനല്ലൂർ സ്വദേശി ശ്യാമള അമ്മ (52) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു അപകടം.

ശ്യാമള അമ്മയും മകൻ അരവിന്ദും നിലമേൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരുമ്പോൾ തട്ടത്തുമലയിൽ ആയിരുന്നു അപകടം.

ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ അതേ ദിശയിൽ വന്ന കാർ സ്കൂട്ടിയുടെ ഹാൻഡിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ ശ്യാമളമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. മകൻ അരവിന്ദിന് പരിക്കുണ്ട്.

അപകടത്തിനിടയാക്കിയ കാറിൽ തന്നെ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽകോളേജിൽ എത്തിച്ചു. അരവിന്ദാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!