പാളയംകുന്ന് സ്കൂളിലെ അധ്യാപകരെ ആദരിച്ച് ‘ബീസ് ഓഫ് ’88

eiFYW3K53333

വർക്കല : പാളയംകുന്ന് ഗവ. ജി എച്ച് എസ് എസിൽ അറി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കിയ ഒ​ട്ട​ന​വധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജീ​വി​ത​ത്തി​ൽ വ​ഴി​കാ​ട്ടികളായ ഗു​രു​ക്ക​ന്മാ​രെ 1988 ൽ എസ് എസ് എൽ സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ബീസ് ഓഫ് ’88 ആദരിച്ചു.

പാളയംകുന്ന് എച്ച് എസ് എസ് ൽ നടന്ന സമ്മേളനം സ്കൂൾ പ്രിൻസിപ്പാൽ ഷെർലി പി ഉദ്ഘാടനം ചെയ്തു. ബിപിൻ കുമാർ അധ്യക്ഷത വഹിച്ചു. അകാലത്തിൽ വിടപറഞ്ഞ അധ്യാപികയായിരുന്ന ഓമന സി, സഹപാഠികളായിരുന്ന ഷീലാസ്ബൻ എസ്, സുമിന എസ് എന്നിവരെ ഓർമ്മിച്ചു.

പൂർവ്വ അദ്ധ്യാപകരായിരുന്ന മുഹമ്മദ് സാഹിബ്‌, സുകുമാരൻ, മധു സൂദനൻ, ലൈല ബീവി, ശ്രീകുമാരി,ശാന്ത ഭായ്, നന്ദ ഗോപിനി, വിജയ കുമാരി പൂർവ്വ വിദ്യാർഥികളായിരുന്ന നാസിം എം, ബ്രിജിത്ത് ആർ, ഷിജു കമലാനന്ദൻ, ബിജു എസ്, മീര, ഷെർലി ബി, ദീപ വി ആർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽറബ്ബ് സ്വാഗതവും ആഷ എം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!