കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ – തേവയില്‍ – കലായിക്കോട് – മാവുവിള റോഡ് സഞ്ചാരയോഗ്യമായി

IMG-20230116-WA0078

കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വട്ടപ്പാറ – തേവയില്‍ – കലായിക്കോട് – മാവുവിള റോഡ് സഞ്ചാരയോഗ്യമായി.

ഒ. എസ്.അംബിക എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എല്‍. എ നിര്‍വഹിച്ചു.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി അധ്യക്ഷനായിരുന്നു. മലയോര ഗ്രാമപ്രദേശമായ ഇവിടത്തെ റോഡ് നവീകരിച്ചതോടുകൂടി തൊട്ടടുത്ത പട്ടണമായ തട്ടത്തുമലയിലേക്കും, കിളിമാനൂരിലേക്കും സംസ്ഥാനപാത ഒന്നിലേക്കുമുള്ള ഗതാഗതം കൂടുതല്‍ എളുപ്പമാകും.

കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ മനോജ്, വാര്‍ഡ് മെമ്പര്‍ എസ് ഷാജുമോള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!