ആറ്റിങ്ങലിൽ ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ഗുളിക വിതരണം ചെയ്തു

eiYJQUS58025

ആറ്റിങ്ങൽ : ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച് ഒന്നു മുതൽ 19 വയസ്സുവരെയുള്ളവർക്ക് എല്ലാ സ്കൂളുകളിലും അംഗണവാടികളിലും കോളേജുകളിലും വിരക്കെതിരായ ഗുളികകൾ വിതരണം ചെയ്തു.

ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യമോൾ അധ്യക്ഷത വഹിച്ചു.

വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രീത സോമൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സുജി , വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, ജെപിഎച്ച്എൻമാർ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!