തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധം : കെപിഎസ്ടിഎ

IMG-20230117-WA0076

തസ്തിക നിർണയ നടപടികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടാണെന്നും അടിയന്തരമായി നടപടികൾ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നും കെപിഎസ്ടിഎ ആറ്റിങ്ങൽ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

അധ്യയന വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ സ്കൂൾ സന്ദർശനം പോലും പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടിയ സമ്മേളനം കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് വി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

എസ്. സഫീനബീവി അധ്യക്ഷതവഹിച്ച യോഗത്തിൽ കെപിഎസ്ടിഎ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ആർ. ശ്രീകുമാർ, ജില്ലാ സെക്രട്ടറി എൻ. സാബു, ഉപജില്ല പ്രസിഡൻറ് റ്റി.യു. സഞ്ജീവ്, ഉപജില്ലാ സെക്രട്ടറി പി. രാജേഷ്, പി.എസ്. ജൂലി, ആർ. ലേഖ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡി.സി. വിനോദ് (പ്രസിഡൻറ്) എസ്.എസ്. ആശാറാണി (സെക്രട്ടറി), ആർ. ലേഖ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!