കിഴുവിലം ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി, ജനങ്ങൾ വലഞ്ഞു

IMG-20230117-WA0036

കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. അതോടെ സേവനം ലഭിക്കാതെ പഞ്ചായത്തിൽ എത്തിയ ജനങ്ങൾ വലഞ്ഞു.

മുന്നറിയിപ്പ് ഇല്ലാതെ ഉച്ചയോടെയാണ് ജീവനക്കാർ പണിമുടക്ക് നടത്തിയത്. 5 മണി വരെ പ്രവർത്തിക്കേണ്ട ഓഫീസിൽ നിന്ന് ഉച്ചയോടെ ജീവനക്കാർ പോകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം വിവിധ സേവനങ്ങൾക്കായി എത്തിയവർ ദുരിതത്തിലായി.

അതേ സമയം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒരു വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയെന്നും എന്നാൽ ആ കത്ത് നൽകേണ്ടത് തനിക്കല്ലെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി പഞ്ചായത്ത്‌ പ്രസിഡന്റ്റിനോട് കയർത്തു സംസാരിച്ചെന്നും അതിൽ പ്രകോപിതരായി പാർട്ടി പ്രവർത്തകർ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയതെന്നാണ് റിപ്പോർട്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!