വർക്കലയിൽ വാഹനാപകടം: ഒരാൾക്ക് ഗുരുതര പരിക്ക്.

eiNQF6171339

വർക്കല നരിക്കല്ല്മുക്കിന് സമീപം ഓട്ടോ സ്വകാര്യ ബസിലിടിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം ആയിരുന്നു അപകടം.

ഇടറോഡിൽനിന്ന് കയറിവന്ന ഓട്ടോ ബസ്സിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ഓട്ടോഡ്രൈവർ റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ തോക്കാട് സ്വദേശി ആമീൻ( 67) നെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.

പരിക്കേറ്റ് 15 മിനിറ്റോളം റോഡിൽ കിടന്ന ആമീനെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ആമീന്റെ നില ഗുരുതരമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!