നെടുമങ്ങാട് : ഡ്രൈ ഡേ ദിനത്തിൽ ആഡംബര കാറിൽ അനധികൃതമായി വിദേശമദ്യം വിൽപന നടത്തുന്നതിനിടെ ചെറ്റച്ചൽ സ്വദേശിയായ ബിനുവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. ടവേര കാറിൽ വൻതോതിൽ വിദേശ മദ്യം സ്റ്റോക്ക് ചെയ്ത് വില്പന നടത്തിവരികെയായിരുന്നു. ഇയാൾ വിദേശ മദ്യം സ്റ്റോക്ക് ചെയ്ത ഷെവർലെറ്റ് ടവേര കാറും 18 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ മോഹൻകുമാറിന്റെ നേതൃത്വത്തിൽ പിഒ അനിൽകുമാർ, സിഇഒ മാരായ സുബി, സജീദ്, വിഷ്ണു ഡബ്ള്യു സിഇഒ രജിത എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.