വർക്കല : വർക്കലയിൽ സിസിടിവി ക്യാമറകൾ മോഷ്ടിച്ചു വിൽക്കുന്ന പ്രതി പിടിയിൽ. വർക്കല കോട്ടുമൂല സ്വദേശി നസറുദീൻ ഷാ(25)യെയാണ് വർക്കല പോലീസ് പിടികൂടിയത്. ജൂൺ 28ന് വെള്ളിയാഴ്ച രാത്രി വർക്കല കോട്ടുമൂല സ്വദേശി സബീക്കയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന രണ്ടു സി.സി.റ്റി.വി ക്യാമറകൾ പ്രതി മോഷ്ടിച്ചു. അന്ന് തന്നെ രാത്രി 10അരയോടെ മൈതാനം ജംഗ്ഷനിലെ വിജയ ദന്തൽ ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന വില കൂടിയ ക്യാമറ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു.മോഷണശ്രമത്തിനിടെ സമീപത്തെ സ്റ്റേഷനറി കടയുടെ ഗോഡൗണിന് മുന്നിൽ സ്ഥാപിച്ചിരുന്ന മറ്റെരു ക്യാമറയുടെ വൈദ്യുതി കണക്ഷൻ വിച്ചേദിക്കുകയുണ്ടായി. ക്യാമറ നശിപ്പിക്കുന്നതിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ തിരിച്ചറിയാനായത്. മത്സ്യത്തൊഴിലാളിയായ ഇയാൾ നിരവധി കേസ്സുകളിൽ പ്രതിയാണ്. വർക്കല സി. ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, എ.എസ്.ഐ ഷാബു ,എസ്.സി.പി.ഒ മാരായ മുരളീധരൻ, ഇർഷാദ്, ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.