വാമനപുരം :വാമനപുരം റേഞ്ചിലെ ക്രൈം 31/2019 നമ്പർ കേസിലെ പ്രതിയും പിടികിട്ടാപുള്ളിയുമായിരുന്ന നെല്ലനാട് വില്ലേജിൽ കോട്ടുകുന്നം വൃന്ദാവനം സ്വദേശി ദിലീപിനെ വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചിറയൻകീഴ് ഭാഗത്ത് വെച്ച് പിടികൂടി. ചിറയൻകീഴ് എക്‌സൈസ് റേഞ്ച് പാർട്ടിയുടെയും ചിറയൻകീഴ് പോലീസിന്റെയും സഹായത്തോടെ ആണ് പ്രതിയെ പിടികൂടിയത്. ദിലീപിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകളും ഫോറസ്റ്റ് കേസുകളും നിലവിലുണ്ട്.ഇയാൾ വാമനപുരം റേഞ്ചിലെ എൻ.ഡി.പി.എസ് ക്രൈം 07/17 കേസിലെ 7.5കിലോ കഞ്ചാവ് കേസിലും പ്രതിയാണ്.