കിളിമാനൂർ കെഎസ്ആർടിസി ബസ്സിനുള്ളിൽ മോഷണം നടത്തിയ നാടോടി സ്ത്രീ അറസ്റ്റിൽ

ei4EYIC53023

കിളിമാനൂർ കെഎസ്ആർടിസി ബസ്സിനുള്ളിൽ യാത്രക്കാരിയുടെ പേഴ്സ് ഉൾപ്പെടെ 2500 രൂപയോളം മോഷണം ചെയ്തെടുത്ത കേസിൽ നാടോടി സ്ത്രീ അറസ്റ്റിൽ.

തമിഴ്നാട് സ്വദേശിനി കാമാക്ഷി (40) ആണ് പോലീസിന്റെ പിടിയിൽ ആയത്.നിരവധി മോഷണ കേസുകളിലെ പ്രതിയായ കാമാക്ഷി പല സ്റ്റേഷനിലും സമാനമായ കേസുകളിലേക്ക് ആണ് പിടിയിലായിട്ടുള്ളത്.

കഴിഞ്ഞദിവസം ഉച്ചയോട് കൂടി കിളിമാനൂരിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന നിലമേൽ സ്വദേശി സുഭദ്രയുടെ ബാഗിൽ നിന്നും പേഴ്സും പണവും അപഹരിച്ച കേസിലാണ് പിടിയിലായത്.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ്, പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർ ശ്രീരാജ്, രാജേഷ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!