കേരളത്തിൽ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ തുടങ്ങും: കേന്ദ്ര പെട്രോളിയം സഹമന്ത്രി

eiXBTDT17115

കേരളത്തിൽ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ ടെല്ലി. തിരുവനന്തപുരത്ത് കേരള സർക്കാർ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഇവോൾവ് – 2023 രണ്ടാം ദിവസത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

പ്രകൃതി സൗഹൃദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ കേരളം മുൻപന്തിയിൽ ആണെന്നും ഇക്കാര്യത്തിൽ കേരള സർക്കാരിനെ പ്രത്യേകമായി അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയ്ക്കിണങ്ങുന്ന ഇന്ധനങ്ങളിലേയ്ക്ക് മാറുന്നതിന് എല്ലാ സൗകര്യങ്ങളും പെട്രോളിയം മന്ത്രാലയം ചെയ്ത് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതി ലാൽ ഐ.എ.എസ്സ് സ്വാഗതവും ഗതാഗത മന്ത്രി ആന്റണി രാജു നന്ദിയും രേഖപ്പെടുത്തി.ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഐ.പി.എസ്സ്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ ഐ.ഒ.എഫ്.എസ്സ് എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!