ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഭാര്യാമാതാവിന്റെ വീടിനുനേരേ പടക്കമെറിഞ്ഞു, രണ്ട് പേർ അറസ്റ്റിൽ 

eiL2BNE24781

ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഭാര്യാമാതാവിന്റെ വീടിനുനേരേ പടക്കമെറിഞ്ഞു.കിഴുവിലം ചെറുവള്ളിമുക്ക് കാടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടിൽ കവിതയുടെ വീട്ടിലേക്കാണ് പടക്കമെറിഞ്ഞത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സംഭവത്തിൽ വീടിന്റെ മുൻവശത്തെ കതക് കത്തിനശിച്ചു. വീടിനു കേടുപാട് സംഭവിച്ചു.

സംഭവത്തിൽ ആറ്റിങ്ങൽ വേലാംകൊണം ശിവശക്തി വീട്ടിൽ റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ്( 26), അഞ്ചുതെങ് അരിവാളം ലക്ഷ്മി വിലാസം വീട്ടിൽ ജഗ്ഗു എന്ന് വിളിക്കുന്ന വിഷ്ണു( 22) എന്നിവരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

കവിതയുടെ മകളുടെ ഭർത്താവാണ് ഒന്നാം പ്രതിയായ ശ്രീനാഥ്. ഭാര്യ പിണങ്ങി അമ്മയുടെ വീട്ടിലേക്ക്‌ മടങ്ങിയതിലുള്ള വിരോധമാണ് പടക്കമേറിൽ കലാശിച്ചത്. ശ്രീനാഥും സുഹൃത്ത് വിഷ്ണുവും കൂടിയാണ് ഒരു ബൈക്കിൽ എത്തി അക്രമം നടത്തിയത്.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ്‌ എസ്.എച്ച്.ഒ. ജി.ബി. മുകേഷ്, എസ്.ഐ. ഡി.ശാലു, സി.പി.ഒ.മാരായ നൂറുൽ അമീൻ, അരവിന്ദ്, മുസമിൽ, അഞ്ചുതെങ്ങ് എസ്.ഐ. സജീവ്, സീനിയർ സി.പി.ഒ. സജു, ഷംനാസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!