കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കി പള്ളിക്കൽ പഞ്ചായത്ത്

ei9EWR388194

വേനൽചൂട് കനക്കുന്നതിന് മുൻപേ കുടിവെള്ളം ഉറപ്പാക്കി പള്ളിക്കൽ പഞ്ചായത്ത് ജനസേവനത്തിന്റെ മാതൃക കാട്ടി. ജലജീവൻ മിഷന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിലുള്ള രണ്ട് കുടിവെള്ള പദ്ധതികൾ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട ആരാമം കുടിവെള്ള പദ്ധതി, പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട ഇടവേലിക്കൽ കുടിവെള്ള പദ്ധതി എന്നിവയാണ് യാഥാർഥ്യമായത്. കുടിവെള്ള പ്രശ്‌നം രൂക്ഷമാകാൻ സാധ്യതയുള്ള വേനൽകാലത്തിന് മുൻപേ പദ്ധതി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!